ആർക്കുവേണ്ടിയാണ് സ്വർണം കൊണ്ടു വന്നത് ? ആരാണ് അയച്ചത് ? അനിൽ നമ്പിയാർക്കും വി മുരളീധരനുമുള്ള പങ്കെന്താണ് ?

സ്വർണ്ണക്കടത്ത് കേസ് വീണ്ടും ആഘോഷിക്കാനിറങ്ങിയ കോൺഗ്രസും ലീഗും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും കേരള ജനതയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയേ മതിയാകൂ . ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ് ആർക്കുവേണ്ടിയാണ് സ്വർണം കടത്തിക്കൊണ്ടു വന്നതെന്ന് ?

ആരാണ് ഈ സ്വർണം അയച്ചത് ? നയതന്ത്ര ബാഗേജിലൂടെ വന്ന സ്വർണ്ണം പിടിക്കപ്പെട്ടപ്പോൾ സ്വപ്ന സുരേഷ് ഉപദേശത്തിന് വേണ്ടി ബന്ധപ്പെട്ടത് ജനം ടിവിയുടെ മേധാവി അനിൽ നമ്പ്യാരെയാണ്. അങ്ങനെ അനിൽ നമ്പ്യാരെ ബന്ധപ്പെടാനുള്ള കാരണമെന്ത് ?

സ്വർണം പിടികൂടിയത് നയതന്ത്ര ബാഗിൽ അല്ല എന്നൊരു പ്രസ്താവന കോൺസുൽ ജനറലിനെ കൊണ്ട് ഇറക്കണമെന്ന് അനിൽ നമ്പ്യാർ തന്നോട് ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷ് മുമ്പ് മൊഴി നൽകിയിട്ടുണ്ട്ന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു , അനിൽ നമ്പ്യാർ ആ നിലപാട് സ്വീകരിച്ചത് എന്തുകൊണ്ട് ? ആർക്കുവേണ്ടി?

സ്വർണം നയതന്ത്ര ബാഗേജ് വഴിയല്ല വന്നത് എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആവർത്തിച്ചാവർത്തിച്ച് പ്രസ്താവന നൽകിയിട്ടുണ്ട്. ഇതു രണ്ടും ചേർത്തുവായിച്ചാൽ ഈ നിലപാട് ആരെ രക്ഷിക്കാൻ വേണ്ടി ആയിരുന്നു?

അനിൽ നമ്പ്യാരെ ഒരു ദിവസം ചോദ്യം ചെയ്ത ശേഷം നഗരം വിട്ടു പോകരുത് എന്ന നിർദ്ദേശം നൽകി വിട്ടയച്ച അന്വേഷണ ഏജൻസി പിന്നീട് എന്തുകൊണ്ട് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ തയ്യാറായില്ല?
നയതന്ത്ര ബാഗിൽ അല്ല എന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവർത്തിച്ച് പ്രസ്താവന ഇറക്കിയിട്ടും എന്തുകൊണ്ട് അന്വേഷണ ഏജൻസികൾ അദ്ദേഹത്തോട് അക്കാര്യം ചോദിച്ച് വ്യക്തത വരുത്തിയില്ല ?

ഇ ഡിയുടെ അഭിപ്രായത്തിൽ ഒരു തവണയല്ല 22 തവണ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ ഈ രാജ്യദ്രോഹ ഇടപാടിൽ ആർഎസ്എസിന്റെ ധനസ്രോതസായ സ്വർണ കടക്കാർക്ക് എന്തെങ്കിലും ബന്ധമുണ്ടോ ?

പ്രതികളുടെ ആർഎസ്എസ് ബന്ധം നേരത്തെ വ്യക്തമായതാണല്ലോ, രാജ്യസുരക്ഷയ്ക്ക് തന്നെ അപകടമുണ്ടാക്കുന്ന സ്വർണക്കടത്ത് എന്ന രാജ്യദ്രോഹ നടപടിയിൽ പ്രധാന കക്ഷിയായ കോൺസുൽ ജനറൽ രായ്ക്കുരാമാനം എങ്ങനെ രാജ്യം വിട്ടു ? കേന്ദ്രസർക്കാർ അറിയാതെ രാജ്യം വിട്ടു പോകാൻ കഴിയുമോ ?

കേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസൽ ഫരീദിനെ അറസ്റ്റ് ചെയ്യാനും മൊഴിയെടുക്കാനുമുള്ള പരിശ്രമങ്ങൾ എന്ത് കൊണ്ട് അന്വേഷണ ഏജൻസികൾ ഉപേക്ഷിച്ചു? ആർഎസ്എസിന്റെ ധനസ്രോതസും സ്വർണകടത്തിന്റെ ഗുണഭോക്താക്കളുമായ കക്ഷികളുടെ പേരുകൾ ഫൈസൽ ഫരീദ് വഴി പുറത്തുവരുമെന്ന ഭയമാണോ ?

കേരളത്തിലെ ഓരോ സാധാരണക്കാരനും ചോദിക്കുന്ന ചോദ്യങ്ങളാണിത് . ഈ ചോദ്യങ്ങൾക്ക് ആരാണ് ഉത്തരം നൽകുക . ഇത് ജനങ്ങൾക്ക് അറിയണ്ടേ ? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കേന്ദ്രസർക്കാരിനും അന്വേഷണ ഏജൻസികൾക്കും ബാധ്യതയില്ലേ ? എന്തുകൊണ്ട് അവർ മൗനം പാലിക്കുന്നു. ?

ആദ്യം ഇതിനൊക്കെ ഉത്തരം തന്നിട്ട് കുറ്റക്കാരൻ ആരാണെന്ന് കണ്ടുപിടിച്ചിട്ട് പിണറായി വിജയനെതിരെ സമരം ചെയ്യുന്നതല്ല നല്ലത് ? അല്ലാതെ കാള പെറ്റന്ന് കേട്ട് കയറെടുക്കുന്ന പരിപാടി ഇനിയെങ്കിലും നിങ്ങൾ അവസാനിപ്പിക്കൂ . നല്ലയൊരു പ്രതിപക്ഷമായി പ്രവർത്തിക്കൂ.

https://www.youtube.com/watch?v=dVnaJbwLDyo

 

 

Leave A Reply