സമരം നടത്തി തല്ലു കൊള്ളുന്നതിൽ DYFI യും യൂത്തു കോൺഗ്രസുകാരും തമ്മിൽ ഒരു വത്യാസമുണ്ട്

DYFI നേതാക്കൾ സമരം നടത്തി തല്ലു കൊള്ളുന്നതിലും യൂത്തു കോൺഗ്രസുകാർ സമരം നടത്തി തല്ലു കൊള്ളുന്നതും തമ്മിൽ ഒരു വത്യാസമുണ്ട് ,DYFI നേതാക്കൾ തല്ലു കൊണ്ടും കൊടി പിടിച്ചും ഒക്കെ ജന പ്രതിനിധികളും മന്ത്രിമാരും ഒക്കെ ആകും .

എന്നാൽ യൂത്തു കോൺഗ്രസുകാർ തല്ലു കൊള്ളും എന്നിട്ട് പി ടി തോമസിന്റെ ഭാര്യയും കാർത്തികേയന്റെ മോനും ആന്റണിയുടെ മോനും രാജീവ് ഗാന്ധിയുടെ ഭാര്യയും മോനും ഉമ്മൻചാണ്ടിയുടെ മോനും ഒക്കെ MLA യും എംപി യും മന്ത്രിയും കേന്ദ്ര മന്ത്രിയുമൊക്കെയാകും .

മുഖ്യമന്ത്രിക്കെതിരെ ഏതോ സ്ത്രീ എന്തൊക്കെയോ വിളിച്ചുപറഞ്ഞു എന്ന് പറഞ്ഞു കൊടിയും പിടിച്ചു ഇറങ്ങിയതാണ് ഷാഫി പറമ്പിലിന്റെ യുവപട, പോലീസുകാരുടെ അടിവാങ്ങി ഓടിയ വഴി അറിയില്ല , അടി കൊണ്ട് ഓടിയ ശേഷം അവസാനം ഒരു കുറിപ്പും .യൂത്ത് കോൺഗ്രസ് സമരം അവസാനിപ്പിച്ചെന്നു കരുതണ്ടന്ന് .

ഏതെങ്കിലും സ്ത്രീയുടെ വാക്കും കേട്ട് സ്വന്തം ആസനത്തിൽ പോലീസ് ലാത്തികൊണ്ട് ടാറ്റൂ എഴുതിക്കാനിറങ്ങുന്ന മര മണ്ടന്മാരെ ആദ്യമായിട്ടല്ല കാണുന്നത് . ജനപ്രിയൻ ഉമ്മൻ ചാണ്ടി ഭരണത്തിൽ ഇവർ നടത്തിയ അഴിമതികൾ ഇപ്പോഴും നടക്കുന്നുണ്ട് തോന്നൽ ആണ് ഇവർക്ക് .

നിങ്ങൾ ആർക്ക് എതിരെയാണ് ഇതൊക്കെ കാണിക്കുന്നതെന്ന് വല്ല നിച്ചയവുമുണ്ടോ ? മലർന്നു കിടന്നു തുപ്പാൻ നോക്കുകയല്ലേ നിങ്ങൾ . പിണറായി വിജയനെ എന്തോ ചെയ്തുകളയും എന്നുപറഞ്ഞു പണ്ടൊരു ഇഞ്ചിക്കൃഷി നടത്തി പ്രബലനായ ഒരു ലീഗ് നേതാവും ഇറങ്ങിയിരുന്നു .

ഇന്നദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല . ഇതുപോലെ തന്നെ വാ തുറന്നാൽ വർഗീയ വിഷം തുപ്പുന്ന മറ്റൊരാൾ ആയിരുന്നു പൂഞ്ഞാർ സിങ്കം പി സി അണ്ണൻ തമ്പി . അണ്ണന്റെ ഇന്നത്തെ അവസ്ഥയും വിഭിന്നമല്ല . നിങ്ങൾ ആർക്കെതിരെ എങ്ങനെയാണ് ആണ് കളിക്കുന്നത് എന്നോർത്തുവേണം കളിക്കിറങ്ങാൻ .

അല്ലാതെ സങ്കികളുടെയും ,ലീഗുകാരുടെയും കൊങ്ങികളുടെയും വാക്കും കേട്ട് കളിക്കാൻ ഇറങ്ങിയാൽ ഇതുപോലെ അടികൊണ്ടു ആസനം പൊളിയുമെന്ന് മനസിലാക്കുക . എന്തൊക്കെ ആരോപണങ്ങൾ ആണ് നിങ്ങൾ ഈ സംസ്ഥാനത്തിന്റെ മുഖ്യന് എതിരെ കൊണ്ടുവന്നത് . അതിൽ എന്തെങ്കിലും കഴമ്പ് ഉണ്ടോ .

എന്തെങ്കിലും തെളിയിക്കാൻ നിങ്ങൾക് സാധിച്ചോ , ഏതൊക്കെ ഏജൻസികളെ നിങ്ങൾ കളത്തിൽ ഇറക്കി , എന്നിട്ട് എന്ത് നേടി . സങ്കികളുമായി ഒത്തൊരുമിച്ചു എന്തൊക്കെ പരുപാടി നടത്തി . ലീഗുമായി ബിജെപിയെ ഒരുമിപ്പിച്ചു കോലീബി സഖ്യം ഉണ്ടാക്കി . എന്ത് നേടി . എവിടെ പരിപാടി അവതരിപ്പിച്ചാലും സ്ഥിതി ഒന്ന് തന്നെയല്ലേ ?

വർഷങ്ങൾക് മുൻപേ നിങ്ങൾ കൊണ്ടുവന്ന ലാവ്‌ലിൻ പോലും ഇന്ന് എവിടെ എന്ന് അറിയില്ല , ഇതിനപ്പുറം കണ്ടവൻ ആണ് കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി . ഇതുകൊണ്ടാണ് പറയുന്നത് ചിലർ വരുമ്പോൾ , വരേണ്ടവർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് .

കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ് ഇത്രയും ആരോപണങ്ങൾ കൊണ്ടുവന്നിട്ട് നിങ്ങൾക് എന്ത് ലഭിച്ചു . ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടി ഭൂരിപക്ഷത്തിൽ എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വന്നില്ലേ . പതിന്മടങ്ങ് ശക്തിയോടെ തന്നെ വന്നു . ഇനിയും വരും . അതുകൊണ്ടു വെറുതെ വർഗീയവിഷങ്ങളുടെ വാക്കും കേട്ട് , കാടടച്ചു വെടി വെക്കാൻ നിൽക്കരുത് .

സർക്കാർ ചെയുന്ന നല്ല കാര്യങ്ങൾക്കൊപ്പം നിൽക്കുക യെന്നതാണ് നല്ല , ക്രിയാത്മകമായ പ്രതിപക്ഷത്തിന്റെ ചുമതല . അല്ലെങ്കിൽ മിണ്ടാതെ മാറിനിൽക്കുക ,അഴിമതിയും അക്രമവും അരാജകത്വവും കാണിക്കുമ്പോൾ എതിർക്കൂ ,

അല്ലാതെ അഭിസാരികമാരുടെ വാക്കും കേട്ട് കമ്യുണിസ്റ് പാർട്ടിയെ അടിച്ചമർത്താൻ നോക്കിയാൽ ഇപ്പോൾ കിട്ടിയതിനിരട്ടി വീണ്ടും കിട്ടും . ഈ രാജ്യം ഉണ്ടാക്കി , ഈ രാജ്യത്തെ ഇങ്ങനെ ആക്കിയെടുത്തു എന്നൊക്കെ പറഞ്ഞ നിങ്ങൾ ഇപ്പോൾ ഈ രാജ്യത്തിൽ എവിടെയെങ്കിലും ഉണ്ടോ .

നിങ്ങളുടെ നേതാക്കന്മാർ ഇപ്പോൾ എവിടെയാണ് , കറങ്ങിത്തിരിഞ്ഞ് എല്ലാവരും ചാണകക്കുഴിയിൽ പോയി വീണില്ലേ , അവസാനം സുധാകരൻ കൂടി പോയി വീഴുന്നതോടെ നിങ്ങളുടെ അവസാനം ആകും , എന്നെങ്കിലും ആ സത്യം നിങ്ങൾക്ക് മനസിലാകും .

 

 

 

Leave A Reply