മുംബൈ: ഗുജറാത്ത് സൂറത്തിലെ ഹോട്ടലിലേക്ക് 21 എംഎല്‍എമാര്‍ക്കൊപ്പം മാറിയ ഏകനാഥ് ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് പുറത്താക്കി.
പുതിയ നിയമസഭാ കക്ഷി നേതാവായി ശിവസേനയുടെ സെവ്രി എംഎല്‍എ അജയ് ചൗധരിയെ നിയമിച്ചതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം വിഷയത്തിൽ പ്രതികരണവുമായി ഷിന്‍ഡെ രംഗത്ത് വന്നു. “ഞങ്ങള്‍ ബാലാസാഹിബിന്റെ അടിയുറച്ച ശിവസൈനികരാണ് . ബാലാസാഹിബ് നമ്മെ പഠിപ്പിച്ചത് ഹിന്ദുത്വമാണ് .. ബാലാസാഹിബിന്റെ ചിന്തകളെയും ധര്‍മ്മവീര്‍ ആനന്ദ് ദിഘെ സാഹിബിന്റെ ആശയങ്ങളെയും അധികാരത്തിനുവേണ്ടി ഞങ്ങള്‍ ഒരിക്കലും ചതിച്ചിട്ടില്ല,”- ഷിന്‍ഡെ ട്വീറ്റ് ചെയ്തു.
ഇതിനിടെ, ഷിന്‍ഡെയെ കാണാന്‍ ശിവസേന പ്രതിനിധികള്‍ തീരുമാനിച്ചു. മുതിര്‍ന്ന ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത സഹായിയും സംഘത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്.