കിടങ്ങൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം

കിടങ്ങൂര്‍: കിടങ്ങൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. ഏഴുപവന്റെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. 6 പവന്‍ തൂക്കം വരുന്ന മാലയും ഒരു പവനുള്ള മോതിരവുമാണ് കവര്‍ന്നത്. കിടങ്ങൂര്‍ ചിറപ്പുറത്ത് പള്ളിയമ്പില്‍ ജോബിയുടെ വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മോഷണം നടന്നത്. സമീപത്തെ മൂന്ന് വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്.

താഴത്തെ നിലയിലെ മുറിയില്‍ മേശപ്പുറത്ത് ഊരിവച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. ഒന്നരയോടെ ശബ്ദംകേട്ട് ഉണര്‍ന്നപ്പോള്‍ ഒരാള്‍ ഓടി മറയുന്നത് കണ്ടതായും ജോബി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കിടങ്ങൂര്‍ സി.ഐ കെ.ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും സ്ഥലത്തെത്തിയിരുന്നു.

 

 

Leave A Reply