തൃശൂര്‍:പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 48 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച പ്രതി കോടതിക്കുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചു. തളിക്കുളം മുറ്റിച്ചൂര്‍ ചെന്നങ്ങാട്ട് ഗണേശനാം് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരിങ്ങാലക്കുട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
വിധി കേട്ട ശേഷം പ്രതി കീടനാശിനി കഴിക്കുകയായിരുന്നു. 62 വയസ്സുള്ള പ്രതി കയ്യില്‍ കീടനാശിനിയുമായാണ് കോടതിയില്‍ എത്തിയത്. ഗണേശിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഒന്നിച്ച് ശിക്ഷ അനുഭവിക്കുന്നതിനാല്‍ 20 വര്‍ഷം തടവില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് കോടതി വിധിച്ചത്. ഗണേശിന്റെ നില ഗുരുതരമായി തുടരുകയാണ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.