അഗ്‌നിപഥിനെതിരായ പ്രതിഷേധങ്ങള്‍ രാഷ്‌ട്രീയ പ്രേരിതം- വികെ സിംഗ്

ന്യൂഡല്‍ഹി: ചൈനയ്‌ക്കും പാകിസ്‌ഥാനും എതിരായ യുദ്ധത്തില്‍ ആറു മാസത്തെ പരിശീലനം നേടിയ യുവാക്കളാണ് പങ്കെടുത്തതെന്നും അന്ന് ഉണ്ടാകാത്ത പ്രതിഷേധമാണ് ഇന്ന് ഉണ്ടാകുന്നതെന്നും കേന്ദ്രമന്ത്രി വികെ സിംഗ്.

അധികാരത്തിലിരുന്നപ്പോള്‍ ഒന്നും ചെയ്യാത്തവരാണ് പരിഷ്‌കരണത്തെ എതിര്‍ക്കുന്നതെന്നും വികെ സിംഗ് പറഞ്ഞു. അഗ്‌നിപഥിനെതിരായ പ്രതിഷേധങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമെന്നും വികെ സിംഗ് പ്രതികരിച്ചു.

ആവശ്യമുള്ളവര്‍ സൈന്യത്തില്‍ ചേര്‍ന്നാല്‍ മതി എന്നാണ് വികെ സിംഗ് കഴിഞ്ഞ ദിവസം പ്രതികരിച്ചത് വിവാദമായിരുന്നു. വേണ്ടാത്തവര്‍ സൈന്യത്തില്‍ ചേരേണ്ടെന്നും വികെ സിംഗ് പറഞ്ഞിരുന്നു.

Leave A Reply