കന്നുകാലികളെ മോഷ്ടിച്ച സംഭവം; പ്രതി പിടിയില്‍

ആലുവ: കന്നുകാലികളെ മോഷ്ടിച്ച സംഭവത്തില്‍ കശാപ്പുകാരന്‍ പിടിയില്‍. അശോകപുരം കൊടികുത്തുമല പുത്തന്‍പുരയില്‍ ഷമീറാണ് (37) ആലുവ പൊലീസിന്റെ പിടിയിലായത്. ഇയാളും പ്രായപൂര്‍ത്തിയാകാത്ത ഒരാളും ചേര്‍ന്നാണ് കന്നുകാലികളെ മോഷ്ടിച്ചത്. ആലുവ, കളമശ്ശേരി ഭാഗങ്ങളില്‍നിന്ന് എട്ട് കന്നുകാലികളെ മോഷ്ടിച്ച ഇയാള്‍ അഞ്ചെണ്ണത്തിനെ കശാപ്പുചെയ്ത് വില്‍പന നടത്തി.

പകല്‍ കന്നുകാലികളെ നോക്കിവെച്ച് രാത്രി ഒന്നോടെ ഷമീറിന്റെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോവുകയാണ് പതിവ്. പുലര്‍ച്ചതന്നെ കശാപ്പ് ചെയ്യും. വീണ്ടും മോഷണത്തിന് തയാറെടുക്കുമ്പോഴാണ് പ്രതി പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാര്‍, എസ്.ഐ എം.എസ്. ഷെറി, സി.പി.ഒമാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, എ.എം. ഷാനിഫ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Leave A Reply