20 വർഷമായി കുടിക്കുന്നത് പെപ്‌സി മാത്രം; ഒരു ദിവസം മാത്രം കുടിച്ചത് 30 കാൻ ശീതളപാനീയം !

യു.കെ: 20 വർഷമായി സൂപ്പർമാർക്കറ്റ് ജീവനക്കാരൻ വെള്ളത്തിന് പകരം കുടിച്ചത് പെപ്‌സി മാത്രം. ഒരു ദിവസം 30 കാൻ പെപ്‌സിയെങ്കിലും കുടിക്കുമെന്നും ഇദ്ദേഹം വെളിപ്പെടുത്തി. നോർത്ത് വെയിൽസിലെ ബാങ്കോർ സ്വദേശിയായ ആൻഡി ക്യൂറിയാണ് 20ാം വയസുമുതൽ പെപ്‌സിക്ക് അടിമയായത്. 41 കാരനായ ഇദ്ദേഹം പെപ്‌സിക്ക് മാത്രം ഒരു വർഷം ചെലവഴിച്ചത് ആറര ലക്ഷം രൂപയാണ്. ഏകദേശം 8,000 കിലോ പഞ്ചസാരയ്ക്ക് തുല്യമായ 219,000 പെപ്സി ക്യാനുകളാണ് ഇദ്ദേഹം ഈ കാലയളവിൽ കുടിച്ച് തീർത്തത്.

‘ഞാൻ എപ്പോഴും ഒരു തണുത്ത പെപ്സിയുടെ രുചി ഇഷ്ടപ്പെട്ടിരുന്നു. അതിന് പകരം വെക്കാൻ ഒന്നിനും സാധിച്ചില്ല. എപ്പോഴും രാത്രി ജോലി ചെയ്യുന്നയാളാണ് താൻ. അതിനാൽ ജോലിസമയത്ത് ഉറങ്ങാതിരിക്കാൻ ഈ പെപ്സി കുടിച്ചുകൊണ്ടിരിക്കും- അദ്ദേഹം പറഞ്ഞു. ‘ഞാൻ ദിവസവും നാലോ അഞ്ചോ രണ്ട് ലിറ്റർ പെപ്സി കുപ്പികൾ കഴിക്കുമായിരുന്നു. ശീതളപാനീയത്തിനായി ചെലവഴിച്ച ഈ പണമുണ്ടെങ്കിൽ എനിക്ക് എല്ലാ വർഷവും കാർ വാങ്ങാമായിരുന്നെന്നും ക്യൂറി സമ്മതിക്കുന്നു. പക്ഷേ എനിക്ക് വേണ്ടിയിരുന്നത് പെപ്‌സി മാത്രമായിരുന്നെന്നും ആൻഡി ക്യൂറി ഓർക്കുന്നു.

എന്നാൽ ക്യൂറിയുടെ ഭാരം 120 കിലോ ആയതിനെ തുടർന്നാണ് പെപ്‌സി ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത്. ഭാരത്തിന് പുറമെ പ്രമേഹവും പിടികൂടിയതോടെ അദ്ദേഹം ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിപ്നോട്ടിസ്റ്റുമായി ബന്ധപ്പെട്ട് ചികിത്സ ആരംഭിച്ചു.

Leave A Reply