വിവാഹവുമായി ബന്ധപ്പെട്ട് ഓരോ പ്രദേശങ്ങളിലും ആചാരപരമായും ആഘോഷങ്ങളിലും വ്യത്യാസം കാണാറുണ്ട് . പലപ്പോഴും ഈ വൈവിധ്യങ്ങള്‍ തമാശയ്ക്കോ അമ്പരപ്പിനോ കൗതുകത്തിനോ എല്ലാം ഇടയാക്കാറുമുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇങ്ങനെയൊന്നുമല്ലാതെ അബദ്ധങ്ങളിലൂടെ വിവാഹാഘോഷങ്ങള്‍ ശ്രദ്ധേയമാകാറുണ്ട്.
വരന് കടന്നുവരുമ്പോള്‍ പന്തല്‍ വീഴുന്നത്, വധൂവരന്മാര് ആടിക്കൊണ്ടിരിക്കെ ഊഞ്ഞാല് പൊട്ടിവീഴുന്നത് തുടങ്ങി ഇത്തരത്തില്‍ വേറിട്ട പല രംഗങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തന്നെ വൈറലായ വീഡിയോകളില്‍ നാം കണ്ടിട്ടുണ്ട്. അത്തരത്തില്‍ വൈറലായിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
വിവാഹദിവസം പ്രധാന ചടങ്ങിന് ശേഷം നടന്ന നൃത്തത്തിനിടെ വരന് സംഭവിച്ച അമളിയാണ് വീഡിയോയിലുള്ളത്. വധുവും വരനും വിവാഹവസ്ത്രത്തില്‍ നൃത്തച്ചുവടുകള്‍ ആസ്വദിക്കുന്നതാണ് ആദ്യം വീഡിയോയിലുള്ളത്. നൃത്തം കുറെക്കൂടി ആസ്വാദ്യകരമാക്കാന്‍ വരന് ശ്രമിക്കുന്നതോടെയാണ് സംഭവം തിരിയുന്നത്.