ബീച്ചില്‍ കുളിക്കാനിറങ്ങിയ പതിനാലുവയസുകാരനെ കാണാതായി

കൊച്ചി: എറണാകുളം വൈപ്പിനില്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ പതിനാലുവയസുകാരനെ കാണാതായി. പ്രദേശവാസിയായ തുരുത്തുമ്മേല്‍ ഷൈജന്റെ മകന്‍ ശ്രേയസിനെയാണ് കാണാതായത്.

ഇന്ന് വൈകുന്നേരം സുഹൃത്തുക്കളുമൊന്നിച്ച് ബീച്ചില്‍ കുളിക്കാനിറങ്ങിയ ശ്രേയസിനെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. പോലീസും അഗ്‌നിശമനസേനയും തെരച്ചില്‍ നടത്തുകയാണ്.

 

Leave A Reply