കുവൈത്തില്‍ 14 കിലോഗ്രാമിലധികം മയക്കുമരുന്നും മദ്യക്കുപ്പികളുമായി യുവാവ് പിടിയില്‍

കുവൈത്തില്‍ 14 കിലോഗ്രാമിലധികം മയക്കുമരുന്നും മദ്യക്കുപ്പികളുമായി യുവാവ് പിടിയില്‍. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഇയാളുടെ പക്കല്‍ നിന്ന് 14 കിലോഗ്രാം ഹാഷിഷും അര കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും കണ്ടെടുത്തു. ഒപ്പം ആറ് മദ്യക്കുപ്പികളും കണ്ടെടുത്തു. പിടിച്ചെടുത്ത സാധനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
Leave A Reply