നിരവധി പരാതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വില്‍പ്പനയില്‍ ഓല മുന്നിൽ തന്നെ . കഴിഞ്ഞ വര്‍ഷമാണ് ഓല ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ചത്.കഴിഞ്ഞ മാസം മാത്രം 9247 യൂണിറ്റ് ഓല എസ് വണ്‍ പ്രോ സ്കൂട്ടറുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ വാഹന റജിസ്ട്രേഷന് പോര്‍ട്ടലായ വാഹനിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്.
ഇതോടെ രാജ്യത്ത് ഏറ്റവും അധികം വില്പനയുള്ള സ്കൂട്ടറുകളുടെ പട്ടികയില്‍ 9-ാം സ്ഥാനത്ത് ഓലയുടെ ഇലക്ട്രിക് സ്കൂട്ടര്‍ എത്തി കഴിഞ്ഞു . 1,39,999 രൂപയാണ് എസ് വണ്‍ പ്രോയുടെ എക്സ്ഷോറൂം വില. മികച്ച രൂപകല്പന, പ്രകടനം, സാങ്കേതികവിദ്യ എന്നിവയുമായാണ് ഓലയുടെ സ്കൂട്ടര്‍ വിപണിയിലെത്തിയത്. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ ഏകദേശം 135 കിലോമീറ്റര്‍ വരെ വാഹനം ഓടാൻ സാധിക്കും.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3 സെക്കന്‍ഡ് മാത്രം വേണ്ടി വരുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 115 കിലോമീറ്ററാണ്. ആന്ധപ്രദേശ്, തെലുങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വില്പന കണക്കുകള്‍ വാഹനില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഇവ കൂടി ചേര്‍ന്നാല്‍ നമ്ബര്‍ ഇനിയും ഉയരുമെന്നാണ് ഓല പറയുന്നത്. ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇലക്ട്രിക് സ്കൂട്ടറും ഓല എസ് വണ്‍ പ്രോയാണ്.