കൊല്ലം-പുനലൂര്‍ പാത; 2 വൈദ്യുതിട്രെയിനുകള്‍ കൂടി ഓടിതുടങ്ങും

പുനലൂര്‍; വൈദ്യുതീകരണം പൂര്‍ത്തിയായതോടെ കൊല്ലം-പുനലൂര്‍ പാതയില്‍ പുതുതായി രണ്ടു വൈദ്യുതിട്രെയിനുകള്‍ കൂടി ഓടിതുടങ്ങും.26 മുതല്‍ വൈദ്യുതി എന്‍ജിനിലേക്കു മാറിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. നിലവില്‍ ഡീസല്‍ എന്‍ജിനില്‍ സര്‍വീസ് നടത്തുന്ന മധുര-പുനലൂര്‍, ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസുകളാണ് വൈദ്യുതി എന്‍ജിനിലേക്ക് മാറുന്നത്.

എന്നാല്‍, മെയ് 30 മുതല്‍ ആരംഭിക്കുമെന്നു പറഞ്ഞ മെമു സര്‍വീസ് ഇനിയും ആരംഭിച്ചിട്ടില്ല. മേയില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ പാതവഴി കഴിഞ്ഞ ഒമ്പതിനാണ് ആദ്യ വൈദ്യുതിട്രെയിന്‍ സര്‍വീസ് നടത്തിയത്. പുനലൂര്‍-ചെങ്കോട്ട പാത വൈദ്യുതീകരണവും പുരോഗമിക്കുകയാണ്. അടുത്തവര്‍ഷം ജനുവരിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കമീഷന്‍ ചെയ്യുകയാണ് ലക്ഷ്യം.

 

Leave A Reply