റോയല്‍ എന്‍ഫീല്‍ഡിന്റെ ഹണ്ടര്‍ 350ന്റെ ലോഞ്ചിംഗ് ഉടന്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രധാനപ്പെട്ട മോഡലുകളില്‍ ഒന്നായ ഹണ്ടര്‍ 350ന്റെ ലോഞ്ചിംഗ് ടൈംലൈന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു .ഹണ്ടര്‍ 350 ഇന്ത്യയില്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് സൂചന.വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ക്ലാസിക് 350, മീറ്റിയര്‍ 350 എന്നിവയുടെ അതേ 349 സിസി, എയര്‍/ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാകും വിപണിയില്‍ എത്തുക.റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടറിലെ ഈ 349 സിസി എഞ്ചിന് 20.2 bhp പീക്ക് പവറും 27 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ കൃത്യമായ കണക്കുകള്‍ പിന്നീട് മാത്രമേ കമ്ബനി വെളിപ്പെടുത്തുകയുള്ളൂ.

കൂടാതെ ട്രാന്‍സ്മിഷന്‍ ചുമതലകള്‍ 5-സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സ് കൈകാര്യം ചെയ്യും. ബൈക്കിന് പരമ്ബരാഗത ടെലിസ്‌കോപിക് ഫോര്‍ക്ക് ഫോര്‍ക്കുകളും ഡ്യുവല്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളും ലഭിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ ‘J1C1’, ‘J1C2’ എന്നീ കോഡ്‌നാമത്തില്‍ രണ്ട് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുമെന്നും നേരത്തെ ചോര്‍ന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-ന് ഏകദേശം 1.4 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രിപ്പര്‍ നാവിഗേഷന്‍ സിസ്റ്റം ഉള്‍പ്പെടെ നിരവധി ഔദ്യോഗിക ആക്‌സസറികള്‍ ഇതിനായി ലഭ്യമാകും.

Leave A Reply