സി.പി.എം പ്രകടനവും പൊതുസമ്മേളനവും നടത്തി

പെരുമ്പാവൂര്‍; എറണാകുളം പെരുമ്പാവൂരില്‍ സി.പി.എം പ്രകടനവും പൊതുസമ്മേളനവും നടത്തി. മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്ന കള്ളപ്രചരണങ്ങളിലും അക്രമത്തിലും പ്രതിഷേധിച്ചാണ്് സി.പി.എം കറുപ്പംപടി ലോക്കല്‍ കമ്മിറ്റി പ്രകടനവും പൊതുസമ്മേളനവും നടത്തിയത്.

ഏരിയാ കമ്മിറ്റി അംഗം എസ്. മോഹനന്‍ ഉദ്ഘാടനം ചെയ്തു. എം.ജി.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.പി. അജയകുമാര്‍, ലോക്കല്‍ സെക്രട്ടറി കെ.എന്‍. ഹരിദാസ്, അരുണ്‍ പ്രശോഭ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply