‘അഗ്നിവീറു’കൾക്ക് കൂടുതൽ സംവരണം, പ്രതിരോധ മന്ത്രാലയത്തിൽ അടക്കം ജോലിക്ക് സാധ്യത

ഡൽഹി: ‘അഗ്നിപഥ്’ എന്ന പുതിയ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധമാളുമ്പോൾ അഗ്നിവീറുകൾക്ക് കൂടുതൽ സംവരണം പ്രഖ്യാപിച്ച് പ്രതിരോധമന്ത്രാലയവും. ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചതിന് പുറമേയാണ് പ്രതിരോധമന്ത്രാലയവും കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളിലും മന്ത്രാലയത്തിൽത്തന്നെയും ജോലികൾക്ക് സംവരണം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രതിരോധ മന്ത്രാലയത്തിലെ പത്തു ശതമാനം ഒഴിവുകൾ അഗ്നിപഥ് പദ്ധതി വഴി വരുന്നവർക്ക് ലഭിക്കും. തീരസംരക്ഷണ സേനയിലും, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിക്ക് സാധ്യതയുണ്ടാകും. വ്യോമസേനാമന്ത്രാലയവും ‘അഗ്നിവീറു’കൾക്ക് സംവരണം പ്രഖ്യാപിച്ചു.

Leave A Reply