ഫോട്ടോഷോപ്പിന്‍റെ വെബ് പതിപ്പ് ഫ്രീയായി എത്തും

ഫോട്ടോഗ്രാഫേഴ്സിനും ഫോട്ടോ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി അഡോബി. എല്ലാവര്‍ക്കും സൗജന്യമായി സേവനം നല്‍കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ .കാനഡയിലെ ചില ഉപയോക്താക്കള്‍ സൗജന്യ ട്രയലുകള്‍ പരീക്ഷിച്ച്‌ നോക്കിയിട്ടുണ്ട്. ഫ്രീമിയം എന്നാണ് അഡോബിയുടെ ഈ സേവനം അറിയപ്പെടുക.ഉപയോക്താക്കള്‍ക്ക് സൗജന്യ സേവനമുണ്ടെങ്കിലും ഫോട്ടോഷോപ്പിലെ പ്രധാന പ്രീമിയം ഫീച്ചറുകളൊന്നും ലഭ്യമാകില്ല. എല്ലാവര്‍ക്കും ആക്സസ് ചെയ്യാന്‍ പറ്റുന്നതാണ് ഫോട്ടോഷോപ്പ്. ഫോട്ടോഷോപ്പിന്റെ പുതിയ പതിപ്പ് ഇറക്കാനൊരുങ്ങിയിരിക്കുകയാണ് ഇവര്‍. അഡോബിയുടെ സൗജന്യ പുതിയ പതിപ്പ് തന്നെയായിരിക്കും പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ടുകൾ . വെബ് പതിപ്പിനായി സൗജന്യ ട്രയലുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് അഡോബി.

പക്ഷേ ഫോട്ടോഷോപ്പിന്റെ കൂടുതല്‍ സേവനങ്ങളും ഫീച്ചറുകളും ലഭിക്കാന്‍ സബ്‌സ്‌ക്രിപ്‌ഷന്‍ വേണ്ടിവരും. മികച്ച സേവനങ്ങള്‍ക്കായി ഉപയോക്താക്കള്‍ സബ്‌സ്‌ക്രിപ്‌ഷന്‍ വാങ്ങാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ജനങ്ങളെ അഡോബി പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനും വരിക്കാരെ എണ്ണം കൂട്ടുന്നതിനുമുള്ള കമ്ബനിയുടെ തന്ത്രമാണ് അഡോബിയുടെ സൗജന്യ സേവനതന്ത്രം.

സൗജന്യ പതിപ്പില്‍ പരസ്യങ്ങള്‍ ഉണ്ടാകുമോ എന്നത് സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല. പ്ലേ സ്റ്റോറില്‍ നിരവധി വെബ് അധിഷ്‌ഠിത ഫോട്ടോ എഡിറ്റിങ് ആപ്പുകള്‍ സൗജന്യ പതിപ്പ് ലഭ്യമാണ്. സൗജന്യ സേവനത്തിന് പകരമായി പല ആപ്പുകളും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നിലവില്‍ അഡോബിയുടെ സൗജന്യ പതിപ്പ് ലഭ്യമാകുന്നത് സംബന്ധിച്ച്‌ അറിയിപ്പുകള്‍ ഒന്നും വന്നിട്ടില്ല. ‘ഫ്രീമിയം’ പതിപ്പ് ഇന്ത്യയിലെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Leave A Reply