സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയില്‍ അവതാര്‍ സ്‌റ്റോര്‍ അവതരിപ്പിച്ച്‌ മെറ്റ

സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയില്‍ അവതാര്‍ സ്‌റ്റോര്‍ അവതരിപ്പിച്ച്‌ മെറ്റ.സാമൂഹിക മാധ്യമങ്ങളിലെ ഡിജിറ്റല്‍ അവതാറിന് ‘ഡിജിറ്റല്‍ വസ്ത്രങ്ങള്‍’ വാങ്ങാനാണ് സ്‌റ്റോര്‍ അവതരിപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. ‘ക്രിയേറ്റീവ് ഇക്കോണമി’ക്ക് ഇത് ഊര്‍ജ്ജം പകരുമെന്നും മെറ്റാവേഴ്‌സില്‍ സ്വയം ആവിഷ്‌കരിക്കാന്‍ ഡിജിറ്റല്‍ സാധനങ്ങള്‍ കൊണ്ട് സാധിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

നിലവില്‍ ബലേന്‍സിയാഗ, പ്രദ, ടോം ബ്രൗണ്‍ എന്നീ ബ്രാന്‍ഡുകളുടെ ഡിജിറ്റല്‍ വസ്ത്രങ്ങൾ ലഭ്യമാണ് . ഉടന്‍ തന്നെ കൂടുതല്‍ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുമെന്നും വെര്‍ച്വല്‍ റിയാലിറ്റിയില്‍ ഇത് ലഭ്യമാക്കുമെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു. മെറ്റാവേഴ്‌സ് എന്ന പേരില്‍ പൂര്‍ണ്ണമായും വെര്‍ച്വല്‍ ലോകത്ത് ആളുകള്‍ സംവദിക്കുന്ന സംവിധാനം മെറ്റയുടെ അണിയറയില്‍ നടക്കുകയാണ്. ഇതിന്റെ അടുത്ത പടിയാണ് അവതാര്‍ സ്‌റ്റോര്‍ എന്ന് കരുതപ്പെടുന്നു .

Leave A Reply