സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി

ഡൽഹി : കൊവിഡിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സോണിയയുടെ ശ്വാസനാളിയിലെ അണുബാധ കുറഞ്ഞുവരികയാണ്. മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി. ദില്ലി ഗംഗാറാം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് നിലവിൽ സോണിയ.

സോണിയയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വിശദമായ വാര്‍ത്ത കുറിപ്പിറക്കിയിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യല്‍ ഭയന്ന് ആശുപത്രിയില്‍ അഭയം തേടിയിരിക്കുകയാണെന്ന ബിജെപി വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് വാര്‍ത്താ കുറിപ്പിറക്കിയത്.

Leave A Reply