സമാനമായ രീതിയിലുള്ള പുറത്താകൽ, ഋഷഭ് പന്തിനെ വിമർശിച്ച് സുനിൽ ഗവാസ്‌കർ

 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ തുടർച്ചയായി ഒരേ രീതിയിൽ പുറത്തായതിന് ക്യാപ്റ്റൻ ഋഷഭ് പന്തിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ. ഓഫ് സ്റ്റമ്പിന് പുറത്ത് വൈഡ് ബൗളിൽ ആണ് താരം പുറത്താകുന്നത്.. നാലാം ടി 20 ഐയിൽ, പന്ത് 23 പന്തിൽ 17 റൺസ് നേടി, . കഴിഞ്ഞ രണ്ട് ഇന്നിംഗ്‌സുകളിലും 5, 6 സ്‌കോറുകൾ നേടിയ പന്ത് അന്താരാഷ്ട്ര ടി20യിലെ മോശം പ്രകടനം ആണ് നടത്തുന്നത് .

പന്തിന്റെ സമാനമായ പുറത്താക്കലുകളെ ഗവാസ്‌കർ വിമർശിച്ചു, ഓഫ് സ്റ്റമ്പിന് പുറത്ത് പന്ത് വൈഡ് ഡെലിവർ ചെയ്യുമ്പോൾ ഇടംകയ്യൻ ആവേശത്തിൽ വലിയ അടിക്ക് പോകുന്നത് കുറയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ക്യാപ്റ്റൻ ഒരേ രീതിയിൽ പലതവണ പുറത്താക്കപ്പെടുന്നത് നല്ല ലക്ഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply