നിയന്ത്രണംവിട്ട ടാങ്കർ ലോറി മൺതിട്ടയിലിടിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

ആലക്കോട്: കണ്ണൂർ ആലക്കോട് നിറയെ ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മൺതിട്ടയിലിടിച്ചു.

മലയോര ഹൈവേയിൽ തേർത്തല്ലി ടൗണിൽ ഇന്നലെ പുലർച്ചെയാണ് അപകടം ഉണ്ടായത്. തേർത്തല്ലി റോഡിൽ നിന്ന് ചെറുപുഴയി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.ടാങ്കർ ലോറി മൺതിട്ടയിലിടിച്ച് നിന്നതിനാലാണ് കൂടുതൽ അപകടമൊഴിവായത്.

Leave A Reply