അഗ്നിപഥ് സമരക്കാരെ ആക്രമണത്തിന് പ്രേരിപ്പിച്ചെന്ന് ആരോപണം; ഒരാള്‍ പിടിയിൽ

ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുവാക്കളോട് പ്രകോപനപരമായ പ്രസംഗം നടത്തുകയും അവരെ പ്രേരിപ്പിക്കുകയും ചെയ്തതിന് ഒരാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ബാബ ഹരിദാസ് നഗറിലെ എംസിഡി ഓഫീസിന്റെ ഗേറ്റിന് സമീപം നടന്ന പ്രതിഷേധത്തില്‍ ഒത്തുകൂടിയ പ്രക്ഷോഭകരോടാണ് വെള്ളിയാഴ്ച രാവിലെ സുരേന്ദർ ശർമ്മ എന്നയാള്‍ പ്രകോപന പ്രസംഗം നടത്തിയെന്നാണ് പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാല് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സൈനികരെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി പുതിയതായി പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ പ്രക്ഷോഭം നടത്തിയത്. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ പ്രതിഷേധക്കാരെ റോഡിന്റെ ഒരു വശത്തേക്ക് പൊലീസ് മാറ്റിയിരുന്നു. പിന്നീട് സമാധാനപരമായി പിരിഞ്ഞുപോകാൻ അവരോട് ആവശ്യപ്പെട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Leave A Reply