ഷെയ്ൻ നിഗം, സണ്ണി വെയ്ൻ സിദ്ധാർഥ് ഭരതൻ എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. ഷൈൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, ബിപിൻ പെരുമ്പള്ളി, എന്നിവർ സിനിമയുടെ പൂജാ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിൽ സിദ്ധാർഥ് ഭരതൻ ഒരു മുഖ്യ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് എം സജാസ് ആണ്.’ സംഗീത സംവിധാനം നിർവഹിക്കുന്നത് വിക്രം വേദ’, ‘കൈദി’ മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം സി എസ്സ് ആണ് . മഹേഷ്‌ ഭുവനേന്ദ് ആണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് . ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുരേഷ് രാജൻ ആണ്

Leave A Reply