ജെ.സി.ഐ “കുമാർ” ദേശീയ പരിശീലന ക്യാംപിനു തുടക്കമായി

ജൂനിയർ  ചേംബർ  ഇൻറർനാഷണൽ ഇന്ത്യയുടെ വിദ്യാർത്ഥികൾക്കുള്ള ദേശീയ പരിശീലന പരിപാടിയായ കുമാറിന്  പാലക്കാട്  ധോണിയിൽ  തുടക്കമായി . ജെ.സി.ഐ പാലക്കാട്  ലീഡ്  കോളേജ്  ആതിഥേയത്വം  വഹിക്കുന്ന ക്യാംപ്   മുൻ  ദേശീയ  പ്രസിഡണ്ട്  സന്തോഷ് കുമാർ.പി ഉത്ഘാടനം ചെയ്തു .

സമൂഹത്തിൽ  ക്രിയാത്മക മാറ്റങ്ങൾ  സൃഷ്ടിക്കാൻ  പുതിയ തലമുറ സന്നദ്ധരാകണമെന്ന്  അദ്ദേഹം പറഞ്ഞു . ദേശീയ  ജൂനിയർ  ജേസീസ്  കോ ഓർഡിനേറ്റർ  സജിത്ത് കുമാർ  അദ്ധ്യക്ഷത  വഹിച്ച ചടങ്ങിൽ മേഖലാ  പ്രസിഡണ്ട് രാകേഷ് മേനോൻ വിശിഷ്ടാതിഥിയായി . വർഷ എസ്  കുമാർ , ശബരീഷ് .എസ് , രജനീഷ് .ആർ  എന്നിവർ സംസാരിച്ചു .

രമ്യ.ആർ സ്വാഗതവും , ആദിത്യരാജ്‌  നന്ദിയും പറഞ്ഞു . കേരളം, കർണാടക , തമിഴ്‌നാട് , ആന്ധ്ര , തെലങ്കാന , ഗോവ  എന്നിവിടങ്ങളിൽ  നിന്നായി എൺപതോളം  പേർ പങ്കെടുക്കുന്ന  പരിപാടിക്ക്  പരിശീലകരായ  ശീതൾ ഗാന്ധി , കരുണ  സതർദേക്കർ , ശരണ്യ ബില്ല  എന്നിവർ നേതൃത്വം നൽകും .

 

Leave A Reply