കടയിൽ വാക്കുതർക്കം; തിരുവനന്തപുരത്ത് വയോധികന് വെട്ടേറ്റു, പ്രതി പിടിയിൽ

മംഗലപുരം: കടയിൽ സാധനങ്ങൾ വാങ്ങി പണം നൽകാത്തത് ചോദ്യംചെയ്ത വയോധികനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. കൊയ്ത്തൂർകോണം പണയിൽ വീട്ടിൽ ഇബ്രാഹിമിനെയാണ് (64) മോഹനപുരം ദാറുൽഹുദയിൽ വാടകക്ക് താമസിക്കുന്ന കരിക്കകം പുതുവൽ പുത്തൻ വീട്ടിൽ ബൈജു വെട്ടിപ്പരിക്കേൽപിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് ആറോടെയായിരുന്നു സംഭവം.

മദ്യലഹരിയിലായിരുന്ന പ്രതി കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയശേഷം പണം നൽകിയില്ല. ഇത് ചോദ്യംചെയ്തതിനെ തുടർന്നാണ് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഇബ്രഹാമിനെ തലയിലും കൈയിലും വെട്ടിയത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് പ്രതിയെ തടഞ്ഞുവെക്കുകയും മംഗലപുരം പോലീസിന് കൈമാറുകയും ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇബ്രാഹിമിന്റെ നില അതീവ ഗുരുതരമെന്ന് പോലീസ് പറഞ്ഞു.

Leave A Reply