കാണാതായ കുറ്റൂർ സ്വദേശി പുഴയിൽ മരിച്ച നിലയിൽ

തിരുവല്ല: കഴിഞ്ഞ ദിവസം കാണാതായ കുറ്റൂർ സ്വദേശിയായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ ക​ണ്ടെത്തി. മണിമലയാറ്റിലെ തെങ്ങേലിയിൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.കുറ്റൂർ ചുഴിയാംപാറയിൽ വീട്ടിൽ അനീഷി(34)ന്റെ മൃതദേഹമാണ് മണിലയാറ്റിലെ തെങ്ങേലി വാണിയംകടവിന് സമീപത്ത് നിന്നും കണ്ടെത്തിയത്. അനീഷിനെ കാൺമാനില്ലെന്ന് കാട്ടി സഹോദരൻ ഇന്നലെ വൈകീട്ടോടെ തിരുവല്ല പോലീസിൽ പരാതി നൽകിയിരുന്നു.

തിരുവല്ല അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ ആർ. ബാബുവിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ സുന്ദരേശ്വരൻ നായർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പ്രശാന്ത്, സുജിത് നായർ, ബി. ജിത്തു, എസ്. ലാലു എന്നിവരടങ്ങുന്ന സംഘം നടത്തിയ തെരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

Leave A Reply