അഭിമുഖങ്ങള്‍ കുറയ്ക്കുന്നു, ലോ പ്രൊഫൈല്‍ ജീവിതമായിരിക്കും ഇനി : ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ ‘പ്രകാശൻ പറക്കട്ടെ’ ഇന്നലെ റിലീസ് ആയി. .ധ്യാൻ ശ്രീനിവാസൻ ചിത്രം സ്വീകരിച്ചതില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ നന്ദി അറിയിച്ചത് ഫേസ്‍ബുക്ക് ലൈവിലൂടെയാണ്. ജീവിതാനുഭവങ്ങള്‍ ഇനി സിനിമയാക്കാനു൦ അഭിമുഖങ്ങള്‍ കുറയ്‍ക്കാനുമാണ് തീരുമാനമെന്നും ധ്യാൻ ശ്രീനിവാസൻ ലൈവില്‍ പറഞ്ഞു.

ഇന്റര്‍വ്യുവൊക്കെ മടുത്തു. ഫേസ്‍ബുക്കും ഇന്റര്‍വ്യുവും ഒന്നു൦ ഇനി കുറച്ച് ദിവസം ഇല്ല. പഴയ കഥകളൊക്കെ നമ്മള്‍ നമ്മുടെ സിനിമ പ്രമോട്ട് ചെയ്യാൻ വരുമ്പോള്‍ പറയുന്നതാണ്. കുറേപേര്‍ക്കൊക്കെ അതൊക്കെ ഇഷ്‍ടപ്പെട്ടു എന്നറിയുമ്പോള്‍ സന്തോഷം. ജീവിതത്തില്‍ നടന്ന സംഭവങ്ങളായതുകൊണ്ട് അതൊക്കെ ഇങ്ങനെ പറയുകയാണ്.

അച്ഛൻ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് നല്ല കുട്ടിയായി കുറച്ച് ദിവസം വീട്ടില്‍ അടങ്ങിക്കൂടി ഇരിക്കാമെന്ന് വിചാരിച്ചു. ലോ പ്രൊഫൈല്‍ ജീവിതമായിരിക്കും നാളെ മുതല്‍ . ഇന്റര്‍വ്യു ഒന്നും നാളെ മുതല്‍ കുറച്ച് ദിവസത്തേക്ക് ഉണ്ടാകില്ല എന്നുകൂടി ഈ ലൈവില്‍ അറിയിക്കുന്നു. സിനിമ റിലീസ് ഇനി അടുത്തൊന്നും ആകാനുമില്ലെന്നും അദ്ദേഹം പറഞ്ഞു

 

 

Leave A Reply