സോണിയയ്‌ക്ക് ശ്വാസകോശത്തിൽ അണുബാധ

ഡൽഹി: കൊവിഡ് മുക്തയായ സോണിയാഗാന്ധിയുടെ മൂക്കിൽ നിന്ന് രക്തം വന്നതിനെ തുടർന്നാണ് ജൂൺ 12ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും സൂക്ഷ്‌മ നിരീക്ഷണത്തിലാണെന്നും എ.ഐ.സി.സിയുടെ കമ്മ്യൂണിക്കേഷൻ വിഭാഗം ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചു.

ഡൽഹി ഗംഗാറാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോണിയക്ക് ശ്വാസകോശത്തിൽ അണുബാധയും കൊവിഡുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ജൂൺ 23ന് ഇ.ഡിക്കു മുന്നിൽ ഹാജരാകാനിരിക്കെയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Leave A Reply