യു.എസിൽ കുഞ്ഞുങ്ങൾക്കുള്ള കൊവിഡ് വാക്സിന് അംഗീകാരം

വാഷിംഗ്ടൺ : യു.എസിൽ കുട്ടികൾക്കുള്ള ഫൈസർ, മൊഡേണ കൊവിഡ് 19 വാക്സിനുകൾക്ക് അടിയന്തര ഉപയോഗ അനുമതി നൽകി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ). അഞ്ച് വയസിൽ താഴെയുള്ള കുട്ടികളൊഴികെ മറ്റെല്ലാ വിഭാഗക്കാർക്കും യു.എസിൽ കൊവിഡ് വാക്സിന് അർഹതയുണ്ടായിരുന്നു.

മൊഡേണയുടെ വാക്സിൻ ആറ് മാസം മുതൽ 5 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് രണ്ട് ഡോസായാണ് നൽകുന്നത്. ഫൈസറിന്റേത് ആറ് മാസം മുതൽ 4 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് മൂന്ന് ഡോസായാണ് നൽകുക. അതേസമയം, ഈ വാക്സിനുകളുടെ ഉപയോഗത്തിന് മുമ്പ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനും (സി.ഡി.സി) ശുപാർശ ചെയ്യേണ്ടതുണ്ട്.

Leave A Reply