ബീസ്റ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രമാണെന്ന് ഷൈൻ ടോം ചാക്കോ, വിജയ് ആരാധകർ ഷൈൻ ടോമിനെതിരെ

ബീസ്റ്റ് വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്. ഇക്കഴിഞ്ഞ ഏപ്രിൽ 13നാണ് നെൽസൻ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം തിയറ്ററുകളിൽ എത്തിയത്. ചിത്രത്തെ കുറിച്ച് കൂടുതലായും പുറത്തുവന്നത് മോശം അഭിപ്രായം ആണ്. ആരാധകരുടെയും സിനിമാ ആസ്വാദകരുടെയും പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതായിരുന്നു ചിത്രം.

ബീസ്റ്റ് തമിഴിൽ ഷൈൻ ടോം ചാക്കോ അരങ്ങേറ്റം നടത്തിയ ചിത്രം കൂടിയാണ് . ഇപ്പോൾ ബീസ്റ്റിനെ ഷൈൻ ടോം ചാക്കോ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷൻറെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തമിഴിലേക്കുള്ള നല്ല എൻട്രി ആയിരുന്നോ . ബീസ്റ്റിൽ അഭിനയിയച്ചത് എന്ന ചോദ്യത്തിന് ഷൈൻ മറുപടി നൽകിയത് അത് തമിഴ് സിനിമയ്ക്ക് തന്നെ നല്ലൊരു എൻട്രി ആണെന്ന് എനിക്ക് തോന്നുന്നില്ല എന്നാണ്.

ബീസ്റ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രമാണെന്ന് ഷൈൻ പറഞ്ഞു. ഇപ്പോൾ വിജയ് ആരാധകർ. ഷൈനിൻറെ വാക്കുകൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. നെൽസൻ ദിലീപ് കുമാറിനെ ടാഗ് ചെയ്ത് വിജയ് ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

 

 

Leave A Reply