പ്രളയം; ആസാമിലും മേഘാലയയിലും ജനജീവിതം ദുസ്സഹം

ഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്നുള്ള പ്രളയം ആസാമിലും മേഘാലയയിലും ജനജീവിതം ദുസ്സഹമായി. രണ്ട് സംസ്ഥാനങ്ങളിലെയും പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. പ്രളയം മൂലമുള്ള മണ്ണിടിച്ചിലില്‍ മേഘാലയയില്‍ 13 പേരും ആസാമില്‍ മൂന്നുപേരും മരിച്ചു. ഒട്ടേറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചിണ്ട്.

ആസാമില്‍ 25 ജില്ലകളിലായി 11 ലക്ഷത്തോളം ആളുകള്‍ പ്രളയക്കെടുതിയിലാണ്. പുതുതായി രൂപീകരിച്ച ബജാലി ജില്ലയിലാണ് ദുരിതമേറെ. സംസ്ഥാനത്ത് ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. മേഘാലയയും അരുണാചലും കനത്ത മഴയെത്തുടർന്ന് പ്രളയത്തിന്‍റെ പിടിയിലാണ്.

Leave A Reply