തമിഴ് ചിത്രം ദാദയുടെ ആദ്യ ഗാനം പുറത്തിറങ്ങി

മനോഹരം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ്. രണ്ട് ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചതിന് ശേഷം വിജയുടെ ബീസ്റ്റ് എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറ്റം കുറിച്ച അപർണ നായികയായി എത്തുന്ന ആദ്യ തമിഴ് ചിത്രമാണ് ദാദ. ഇപ്പോൾ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.

ഗണേഷ് കെ ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രത്തിൽ കവിൻ ആണ് നായകൻ. . ഒളിമ്പിയ മൂവീസാണ് നിർമ്മാണം. മോണിക്ക ചിന്നകോട്‌ലയും ഹരീഷ് കുമാറും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധായകൻ ജെൻ മാർട്ടിൻ ഈ ചിത്രത്തിന് സംഗീതം നൽകുന്നു. കതിരേഷ് അളഗസൻ ഛായാഗ്രഹണവും കാർത്തിരേഷ് അളഗേശൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ലവ് ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

Leave A Reply