ഗ്രാനൈറ്റ് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; പണം പലിശ സഹിതം മടക്കി നൽകാൻ ഉത്തരവ്

പാലക്കാട്: വീടു നിർമാണത്തിനായി ഗ്രാനൈറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് മുൻകൂർ പണം വാങ്ങി കബളിപ്പിച്ചെന്ന സംഭവത്തിൽ പലിശ സഹിതം തിരിച്ചു നൽകാൻ ഉത്തരവ്. പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെയാണ് ഉത്തരവ്. പാലക്കാട് കൊടുന്തിരപ്പുള്ളി പുടൂർ മാധവപള്ളിയാലിൽ ജി.ചെറിയാനാണ് പരാതിക്കാരൻ. മണ്ണാർക്കാട്ടെ മാർബിൾസ് കട ഉടമയാണു തുക നൽകേണ്ടത്.

2017ലാണു പരാതിക്കാസ്പദമായ സംഭവം. ചെറിയാൻ വീടു നിർമാണത്തിനായി 1350 ചതുരശ്ര അടി ഗ്രാനൈറ്റ് വാങ്ങുന്നതിനായി 50,000 രൂപ മുൻകൂർ നൽകി. എന്നാൽ നിശ്ചിത കാലാവധി അവസാനിച്ചിട്ടും ഉൽപന്നം നൽകിയില്ല. തുടർന്നു ചെറിയാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകി. പരാതി പരിഗണിച്ച കമ്മിഷൻ 50,000 രൂപയും 9% പലിശയും കൂടാതെ വിവിധ വകുപ്പുകളിലായി 50,000 രൂപയും നൽകാൻ ഉത്തരവിടുകയായിരുന്നു.

Leave A Reply