റാണ ദഗ്ഗുബതി സായ് പല്ലവി ചിത്രം വിരാട പർവ്വത്തിൻറെ പുതിയ പ്രൊമോ പുറത്തിറങ്ങി

ജൂലൈ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന റാണ ദഗ്ഗുബതിയും സായ് പല്ലവിയും ഒന്നിക്കുന്ന വിരാട പർവ്വം ഇന്നലെ തിയറ്ററുകളിൽ എത്തി. ഇപ്പോൾ സിനിമയിലെ പുതിയ പ്രൊമോ പുറത്തിറങ്ങി. . വേണു ഉഡുഗുല സംവിധാനം ചെയ്‌ത വിരാട പർവ്വം 2020ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

വേണു ഉഡുഗുല രചനയും സംവിധാനവും നിർവഹിച്ച ഒരു കാലഘട്ട ചിത്രമാണ് വിരാട പർവ്വം. റാണ ദഗ്ഗുബതിയും സായ് പല്ലവിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലങ്കാന മേഖലയിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണിത്. പ്രിയാമണി, നന്ദിത ദാസ്, നവീൻ ചന്ദ്ര, സറീന വഹാബ് എന്നിവർ സഹതാരങ്ങൾ.

Leave A Reply