അനുജനുമായി ആശുപത്രിയിൽ പോകുന്നതിനിടെ അപകടം; യുവാവ് മരിച്ചു

കാലടി: നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലയാറ്റൂർ ഗോതമ്പ് റോഡ് കളപ്പുരയ്ക്കൽ വീട്ടിൽ രാജുവിന്റെ മകൻ ശ്രീരാജ്(22) ആണ് മരിച്ചത്. ശ്രീരാജിന്റെ അനുജൻ ശ്രീജിത്തിനെ ബൈക്കിൽ ആശുപത്രിയിൽ കൊണ്ട് പോകുന്നതിന് ഇടയിലായിരുന്നു ദാരുണാപകടം.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടം. മറ്റൂർ ചെമ്പിശ്ശേരി റോഡിൽ കെ.ജി.പി.എല്ല് പൊടി കമ്പനിയുടെ മുന്നിലായിരുന്നു സംഭവം. ബൈക്ക് ഓടിച്ചിരുന്ന ശ്രീരാജ് ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിച്ചു. കാലിന് പരിക്കുപറ്റിയ ശ്രീജിത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave A Reply