യു.എ.ഇ.യിൽ കുഞ്ഞുങ്ങൾക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി

യു.എ.ഇ.യിൽ ഏറ്റവും കുറഞ്ഞ പ്രായപരിധിയിലുള്ളവർക്ക് അടിയന്തര കോവിഡ് വാക്സിൻ നൽകാൻ അനുമതി. ആറുമാസം മുതൽ അഞ്ചുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്കായി മൊഡേണ, ഫൈസർ-ബയോ എൻടെക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാനാണ് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ.) വെള്ളിയാഴ്ച അടിയന്തര അനുമതി നൽകിയത്.

മൊഡേണ വാക്സിനാണ് നൽകുന്നതെങ്കിൽ ആറുമാസം മുതൽ അഞ്ചുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് രണ്ട് ഡോസും ഫൈസർ വാക്സിനാണ് നൽകുന്നതെങ്കിൽ ആറുമാസവും നാലുവയസ്സിനുമിടയിൽ പ്രായമുള്ളവർക്ക് മൂന്ന് ഡോസ് വീതവും നൽകണം.
Leave A Reply