ഷിബു ബേബി ജോൺ സിനിമാ നിർമാണ രം​ഗത്തേക്ക് : കമ്പനി ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു

മുൻമന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ സിനിമാ നിർമാണ രം​ഗത്തേക്ക്. കമ്പനിയുടെ പേര് ജോൺ ആന്റ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. കമ്പനിയുടെ ലോ​ഗോ പ്രകാശനം നടൻ മോഹൻലാൽ ചെയ്തു.

” എന്റെ പപ്പാച്ചൻ ബേബി ജോണാണ് എനിക്ക് ജീവിതവഴികളിൽ എന്നും മാർഗ്ഗദീപമായി നിന്നത്. പപ്പാച്ചൻ 1963- ൽ തുടങ്ങിവെച്ച കേരള സീ ഫുഡ്സ് എന്ന സമുദ്രോൽപ്പന്ന കയറ്റുമതിസ്ഥാപനത്തിൽ നിന്ന് കിങ്ങ്സ് ഗ്രൂപ്പെന്ന പേരിൽ വ്യവസായത്തിന്റെ പല വഴികളിലേക്ക് ഞങ്ങൾ നടന്നുകയറി. ഞാനിപ്പോൾ ചലച്ചിത്രനിർമാണരംഗത്തേക്ക് കടന്നു വരികയാണ്. John and Mary Creative Pvt Ltd. എന്നാണ് നിർമാണകമ്പിനിയുടെ പേര്. എന്റെ പപ്പായും മമ്മായുമാണ് ജോണും മേരിയും.” ഷിബു ബേബി ജോൺ പറഞ്ഞു.

 

 

Leave A Reply