സച്ചിയുടെ ഓര്‍മകള്‍ക്ക് രണ്ട് വർഷം

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ഓര്‍മകള്‍ക്ക് രണ്ട് വർഷം ആയിരിക്കുകയാണ്. മലയാളികൾക്ക് കച്ചവടവും കലയും ഒരുമിച്ച സിനിമ അനുഭവങ്ങൾ നൽകിയ സംവിധായകൻ ആയിരുന്നു അദ്ദേഹം. തിരക്കഥാകൃത്ത് പങ്കാളിയിൽ നിന്നും സ്വതന്ത്ര തിരക്കഥാകൃത്തായും, സംവിധായകനായും മാറിയ അദ്ദേഹം മലയാള സിനിമയിൽ പതിമൂന്ന് വർഷം മതമാണ് ഉണ്ടായിരുന്നത്. ഈ വർഷങ്ങൾക്കിടയിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം എഴുതുകയും ഒരുക്കുകയും ചെയ്തു.

സച്ചിയുടെ അപ്രതീക്ഷിത വിയോഗം ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോഴായിരുന്നു. വെള്ളിത്തിരയില്‍ ആദ്യം തെളിഞ്ഞത് സച്ചി- സേതു എന്നായിരുന്നു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സച്ചിയെയും സേതുവിനെയും വക്കീൽ ജോലിയിൽ നിന്ന് സിനിമാ മേഖലയിലെത്തിച്ചത്.

സച്ചി സേതു തിരക്കഥാ കൂട്ടുകെട്ട് പിറന്നത് 2007ൽ പുറത്തിറങ്ങിയ ‘ചോക്ലേറ്റി’ലൂടെയാണ് . ചിത്രം തിയറ്ററിൽ നിറഞ്ഞ് ഓടി. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഫോർമുലയിൽ സച്ചി സേതു എന്നീ പേരുകളും ഇടം പിടിച്ചു. ‘ സച്ചി സേതു കൂട്ടുകെട്ടിൽ റോബിൻ ഹുഡ്’, ‘മേക്കപ് മാൻ’, ‘സീനിയേഴ്‍സ്’, തുടങ്ങി ഒരുപിടി ചിത്രങ്ങൾഎത്തി

Leave A Reply