കോട്ടയത്തെ കുപ്രസിദ്ധ ​ഗുണ്ട കുഞ്ഞാവ സുജേഷ് കരുതല്‍ തടങ്കലില്‍

കോട്ടയം: നിരവധി ക്രിമിനല്‍ പ്രതിയും ജില്ലയിലെ സ്ഥിരം പ്രശ്‌നക്കാരനും ഗുണ്ടയുമായ കുഞ്ഞാവ കരുതല്‍ തടങ്കലിൽ. കൊലപാതകശ്രമം, കവര്‍ച്ച, ക്വട്ടേഷന്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുജേഷ് എന്ന കുഞ്ഞാവയെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥനത്തിൽ കളക്ടര്‍ കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവിട്ടത്.

സുജേഷിനെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി. ഏറ്റുമാനൂര്‍, കുറുവിലങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടാ ആക്രമങ്ങളും, മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ആക്രമിച്ച് പരിക്കേല്‍പ്പിക്കുക, വസ്തുവകകള്‍ നശിപ്പിക്കുക തുടങ്ങിയ കേസുകളില്‍ പ്രതിയായിരുന്നു സുജേഷ്.നരഹത്യകേസില്‍ ജാമ്യത്തില്‍ കഴിഞ്ഞുവരികയാണ് കാപ്പാ നിയമപ്രകാരം സുജേഷിനെ അറസ്റ്റ് ചെയ്തത്.

Leave A Reply