മതസ്പര്‍ധ വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍

തൃശൂര്‍: സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചരണം നടത്തിയ സിപിഎം പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സുരേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സി.പി.എം ഇടിയന്‍ചിറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സുരേന്ദ്രന്‍. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇസ്ലാമിന്റെയും പ്രവാചകന്റെയും പേരില്‍ വിദ്വേഷം നിറഞ്ഞ മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇയാള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെ പോപുലര്‍ ഫ്രണ്ട് മുല്ലശ്ശേരി ഏരിയ കമ്മിറ്റി സുരേന്ദ്രനെതിരെ പോലീസില്‍ പരാതി നൽകുകയിരുന്നു.തുടര്‍ന്ന് കഴിനാജ് ദിവസം രാത്രി സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Leave A Reply