ജെന്റിൽമാൻ 2വിന്റെ ഛായാഗ്രാഹകൻ ആയി അജയൻ വിൻസെന്റ്

 

ജെന്റിൽമാൻ 2വിൽ അജയൻ വിൻസെന്റിനെ ഛായാഗ്രാഹകനായി ടീം പ്രഖ്യാപിച്ചു. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അന്നമയ്യ, രുദ്രമാദേവി, ടോം999 എന്നീ സിനിമകൾ അദ്ദേഹത്തിന്റെ പ്രശസ്തമായ സൃഷ്ടികളാണ്. പുതിയ കാലത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും അജയൻ ജെന്റിൽമാൻ 2വിൽ പ്രവർത്തിക്കുകയെന്ന് ടീം വെളിപ്പെടുത്തി.

ചിത്രത്തിന്റെ സംഗീത സംവിധായകൻ ബാഹുബലി ഫെയിം മരകതമണി (എം എം കീരവാണി) ആണെന്നും നയൻതാര ചക്രവർത്തി, പ്രിയ ലാൽ എന്നിങ്ങനെ രണ്ട് നായികമാരാണെന്നും ജെന്റിൽമാൻ 2 വിന്റെ നിർമ്മാതാക്കൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സംവിധായകൻ ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമായ ജെന്റിൽമാന്റെ തുടർച്ചയായ ചിത്രം ഇപ്പോൾ എ ഗോകുൽ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. മറ്റ് അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും മികച്ച പരിശീലനം നേടിയവരായിരിക്കുമെന്ന് കെ ടി കുഞ്ഞുമോൻ പറഞ്ഞു.

 

Leave A Reply