മലയാള ചിത്രം പ്രിയൻ ഓട്ടത്തിലാണ് : പുതിയ പോസ്റ്റർ പുറത്തിറങ്ങി

ആന്റണി സോണി സംവിധാനം ചെയ്യുന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിൽ ഷറഫുദ്ദീനും നൈല ഉഷയും പ്രധാന വേഷത്തിൽ എത്തുന്നു. വ്യു സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ചിത്രത്തിന് അഭയകുമാറും അനിൽ കുര്യനും ചേർന്നാണ് രചന.സിനിമയിലെ ജൂൺ 24ന് പ്രദർശനത്തിന് എത്തും.

പി. എം ഉണ്ണിക്കൃഷ്ണനാണ് ഛായാഗ്രഹകൻ. അതേസമയം നിരവധി ചിത്രങ്ങളാണ് ഷറഫുദ്ദീനെ കാത്തിരിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത നാരദനിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

റിമ കലിംഗലിന്റെ നായകനായി എത്തുന്ന ഹാഗറാണ് ഷറഫുദ്ദീന്റെ മറ്റൊരു ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം പാപ്പനിലും നൈല ഉഷ അഭിനയിക്കുന്നുണ്ട്.പൊറിഞ്ചു മറിയം ജോസാണ് ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം.

Leave A Reply