ലോക കേരളസഭ: മടങ്ങിയെത്തിയ പ്രവാസികളെ ​തൊഴിൽ കമ്പോളത്തിലേക്ക്​ നയിക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ​തു​ട​ർ​ന്ന്​ തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ളെ കേ​ര​ള​ത്തി​ന്‍റെ തൊ​ഴി​ൽ ക​മ്പോ​ള​ത്തി​ലേ​ക്ക്​ എ​ങ്ങ​നെ ആ​ഗി​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന​ത്​ വി​ശ​ദ ച​ർ​ച്ച​ക്കും പ​രി​ശോ​ധ​ന​ക്കും വി​ധേ​യ​മാ​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മൂ​ന്നാം ലോ​ക കേ​ര​ള​സ​ഭ​യു​ടെ ആ​ദ്യ ഔ​ദ്യോ​ഗി​ക സെ​ഷ​നി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക്​ വേ​ണ്ടി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്​ അ​വ​ത​രി​പ്പി​ച്ച സ​മീ​പ​ന​രേ​ഖ​യി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

മാ​ന്യ​മാ​യ ലാ​ഭ​വി​ഹി​തം ഉ​റ​പ്പാ​ക്കി പ്ര​വാ​സി​നി​ക്ഷേ​പം ക്രൗ​ഡ്​ ഫ​ണ്ടി​ങ്​ മാ​തൃ​ക​യി​ൽ സ്വീ​ക​രി​ക്കു​ന്ന​ത്​ എ​ങ്ങ​നെ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​മെ​ന്ന്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സ​മീ​പ​ന​രേ​ഖ​യി​ൽ പ​റ​യു​ന്നു. തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ ക​ഴി​വു​ക​ൾ കോ​വി​ഡാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യ​ണം. തൊ​ഴി​ൽ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ നൈ​പു​ണ്യ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി കേ​ര​ള​ത്തി​ലെ അ​ക്കാ​ദ​മി​ക​ വി​ദ​ഗ്​​ധ​രു​ടെ​യും ലോ​ക കേ​ര​ള​സ​ഭ​യു​ടെ​യും സ​ഹാ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

Leave A Reply