ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ 22ന് തുറക്കും

ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ 22ന് തുറക്കും. അൽമക്തും വിമാനത്താവളത്തിൽ നിന്ന് മുഴുവൻ വിമാന സർവീസുകളും ദുബായ് വിമാനത്താവളത്തിലേക്ക് മാറും. കോവിഡ് പ്രതിസന്ധി മാറിയ സാഹചര്യത്തിൽ കൂടുതൽ യാത്രക്കാരെ പ്രതീക്ഷിച്ചാണ് റൺവേ നവീകരണം തുടങ്ങിയത്. അടുത്ത 10 വർഷത്തെ യാത്രാത്തിരക്ക്  പരിഗണിച്ചാണിത്.

4500 മീറ്റർ റൺവേയും റൺവേയുമായി ബന്ധിപ്പിക്കുന്ന ടാക്സി വേയും നവീകരിച്ചു. 4230 എൽഇഡി വിളക്കുകൾ റൺവേയുള്ള ഭാഗമായി പുതിയതായി സ്ഥാപിച്ചു. സുരക്ഷയും കൂടുതൽ വിമാന സർവീസുകളും ഉറപ്പാക്കാൻ ആധുനിക കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളും പുതിയതായി സ്ഥാപിച്ചു.

Leave A Reply