മദ്യലഹരിയില്‍ അഭിഭാഷകന്റെ സാഹസിക ഡ്രൈവിങ്

തൊടുപുഴ: ഇടുക്കിയില്‍ മദ്യലഹരിയില്‍ അഭിഭാഷകന്റെ സാഹസിക ഡ്രൈവിങ്. ആറ് വാഹനങ്ങള്‍് ഇടിച്ച തെറിപ്പിച്ചു. വാഹനമോടിച്ച വാഴക്കുള്ളം സ്വദേശിയായ സൂര്യലാല്‍ പിടിയിലായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാത്രി ഏഴോടെയാണ് കേസിനാപ്ദമായ സംഭവം.

വെങ്ങല്ലൂര്‍്-കോലാനി ബൈപാസ് റോഡില് പെട്രോള് പമ്പിന് സമീപത്തുവെച്ച് മദ്യലഹരിയില് പാല ഭാഗത്തേക്ക് കാറില് അമിത വേഗതയിലെത്തിയ സൂര്യലാല്‍ മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാറിലാണ് ആദ്യമിടിച്ചത്. വാഹനം നിര്‍ത്താന്‍് തയാറാകാതിരുന്ന ഇയാള്‍ റോഡിലെ ഡിവൈഡര് ഇടിച്ച് തെറിപ്പിച്ച ശേഷം മൂന്ന് കാറുകളെയും പിക്കപ്പ് വാനിനെയും ലോറിയിലും ഇടിച്ച ശേഷം കോലാനിക്ക് സമീപമുള്ള പാലത്തിലെത്തിയപ്പോള്‍ ടയര്‍ പഞ്ചറായി വാഹനം നില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിനെ വിളിച്ചറിയിച്ചു. തൊടുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും ഇയാളെ വൈദ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാള്‍ ഓടിച്ച കാറിടിച്ച മുഴുവന്‍ വാഹനങ്ങള്‍ക്കും വലിയ രീതിയിലുള്ള കേടുപാടുകള്‍് സംഭവിച്ചിട്ടുണ്ട്.

Leave A Reply