ഗോ എയറിന്റെ അബുദാബി-കൊച്ചി സർവ്വീസ് ജൂൺ 28 മുതൽ

ഗോ എയറിന്റെ അബുദാബി-കൊച്ചി സർവ്വീസ് ജൂൺ 28 മുതൽ ആരംഭിക്കും. ആദ്യഘട്ടം ആഴ്ചയിൽ 3 ദിവസമാണ് സർവ്വീസ് . വിമാനനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിമാനക്കമ്പനിയായ ഗോ എയറിന്റെ പുതിയ സർവീസ് നിരവധി പ്രവാസികൾക്ക് ആശ്വാസമാകും.

ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഗോഎയർ അബൂദബിയിൽ നിന്ന് കൊച്ചിയിലേക്ക് സർവ്വീസ് നടത്തുക. തിരക്ക് വർധിച്ചാൽ സർവ്വീസ് ആഴ്ചയിൽ അഞ്ച് ദിവസമായി വർധിപ്പിക്കാനും നീക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു. കൊച്ചിയിൽ നിന്ന് രാത്രി 8.10 ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 10.40 ന് അബുദാബിയിലെത്തും. തിരിച്ച് രാത്രി 11.40 ന് പുറപ്പെടും. രാവിലെ ഇന്ത്യൻ സമയം 5.15 ന് കൊച്ചിയിൽ ഇറങ്ങും. നിലവിൽ കണ്ണൂരിലേക്കാണ് ഗോഎയർ അബുദാബിയിൽ നിന്ന് സർവ്വീസ് നടത്തുന്നത്.

Leave A Reply