ഷാണമംഗലത്ത് കടുവയുടെ ആക്രമണത്തില്‍നിന്ന് യുവതി രക്ഷപ്പെട്ടു

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍നിന്ന് യുവതി രക്ഷപ്പെട്ടു. തിരുനെല്ലി പഞ്ചായത്തിലെ ബാവലി ഷാണമംഗലം അടിയ കോളനിയിലെ യുവതിയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.ചാടിയടുത്ത കടുവ യുവതിയുടെ അലര്‍ച്ച കേട്ടു പിന്‍വാങ്ങുകയായിരുന്നു.

കോളനി പരിസരത്ത് ആടിനെ ആക്രമിക്കുന്നതിനിടെയാണ് കടുവ യുവതിക്കുനേരേ ചാടിയത്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ സെക്ഷനില്‍പ്പെട്ട സ്ഥലമാണ് ഷാണമംഗലം.ഗുരുതരമായി പരിക്കേറ്റ ആടിനെ സെക്ഷന്‍ മാനന്തവാടി മൃഗാശുപത്രിയില്‍ എത്തിച്ചു. ഷാണമംഗലം അടിയ കോളനിയിലെ വെള്ളയുടേതാണ് മൂന്ന് വയസ്സുള്ള ആട്. കടുവ ശല്യം ഉള്ള പ്രദേശമാണ് ഷാണമംഗലം. ഇവിടെ ഗര്‍ഭിണിയായ ആടിനെ കഴിഞ്ഞമാസം കടുവ കൊന്നിരുന്നു. കൂട്ടില്‍ കെട്ടിയിരുന്ന ആടിനെയാണ് കടുവ പിടിച്ചത്.

 

 

Leave A Reply