ജമ്മു-കശ്മീരിൽ ഈ വർഷം അവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കേന്ദ്രഭരണപ്രദേശമായി തരം താഴ്ത്തിയശേഷം ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ സമയം പ്രഖ്യാപിക്കുന്നത്.
അതിർത്തി പുനർനിർണയ നടപടികൾ അവസാനിച്ചുവെന്നും ആകെ സീറ്റുകൾ 90 ആയെന്നും പറഞ്ഞ പ്രതിരോധ മന്ത്രി, കശ്മീരിൽ 47ഉം ജമ്മുവിൽ 43ഉം സീറ്റുകളാണുള്ളതെന്നും കൂട്ടിച്ചേർത്തു.