പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതി പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. പദ്ധതി രാഷ്‌ട്രത്തിന് സമർപ്പിച്ച ശേഷം പ്രധാനമന്ത്രി സമ്മേളനത്തെയും അഭിസംബോധന ചെയ്യും. പ്രഗതി മൈതാന പുനർവികസന പദ്ധതിയുടെ അവിഭാജ്യ ഘടകമായിരുന്ന സംയോജിത ട്രാൻസിറ്റ് കോറിഡോർ 920 കോടിയിലധികം രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് പൂർണമായും കേന്ദ്രത്തിന്റെ ഫണ്ടാണ്.

പ്രഗതി മൈതാനിയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ലോകോത്തര എക്സിബിഷൻ കൺവെൻഷൻ സെന്ററിലേക്ക് തടസ്സരഹിതവും സുഗമവുമായ പ്രവേശനം ലഭ്യമാക്കുക, അതുവഴി പ്രഗതി മൈതാനത്ത് നടക്കുന്ന പരിപാടികളിൽ പ്രദർശകർക്കും സന്ദർശകർക്കും എളുപ്പത്തിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave A Reply