അബുദാബിയിൽ കർഷകർക്കായി മൊബൈൽ മാർഗനിർദേശ കേന്ദ്രങ്ങൾ

അബുദാബിയിൽ കാർഷിക, മൃഗചികിത്സാ മാർഗനിർദേശങ്ങൾ നൽകുന്നതിനുള്ള മൊബൈൽ കേന്ദ്രങ്ങൾ അബുദാബിയിൽ ആരംഭിച്ചു. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. പ്രാദേശിക കന്നുകാലി വ്യവസായത്തിൽ പുരോഗതി കൈവരിക്കുന്നത് ലക്ഷ്യമിട്ടാണിത്.

കർഷകരുടെ സന്തോഷം വർധിപ്പിക്കുന്നതിനും സമയവും പരിശ്രമവും ലാഭിക്കുന്നതിനും ഈ മാർഗനിർദേശ കേന്ദ്രങ്ങൾ സഹായിക്കും. പദ്ധതി വഴി കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിലും ഫാമുകളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കും.

Leave A Reply